Call Us:
+91 94001 96247

Our Projects

Our Projects

Cupidatat non proident sunt in culpa qui officia deserunt mollit

Home Care

A team of doctors, nurses and volunteers go directly to the patients' homes and provide free medication and other related care and guidance to ensure the patient's well-being.

ഹോം കെയർ

ഡോക്ടർ, നഴ്സുമാർ, വളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘം രോഗികളുടെ വീടുകളിൽ നേരിട്ട് ചെന്ന് സൗജന്യമായി മരുന്നും മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകി പരിചരണം നൽകുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകി രോഗിയുടെ ആശ്വാസം ഉറപ്പുവരുത്തുന്നു..

Physiotherapy

Free physiotherapy treatment for people who have lost their mobility due to birth, old age, accident, paralysis or not.

ഫിസിയോ തെറാപ്പി.

വർധക്യസഹചമായും , അപകടം സംഭവിച്ചും, പക്ഷാഘാതം മൂലവും, ജൻമനാലും, ചലനശേഷി നഷ്ടപ്പെട്ടവരെ സൗജന്യമായി ഫിസിയോ തെറാപ്പി ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.

Students Palliative
Club

Student Palliative Clubs are formed at the school and college level to raise awareness about palliative care and to nurture a generation of compassion through direct experience of patients suffering from chronic diseases.

സ്റ്റുഡന്റസ് പാലിയേറ്റീവ് ക്ലബ്

പാലിയേറ്റീവ് പരിചരണത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനും മാറാരോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രോഗികളുടെ അനുഭവങ്ങൾ നേർകാഴ്ചയിലൂടെ കാരുണ്യമുള്ള ഒരു തലമുറയെ വളർത്തി എടുക്കുന്നു, അതിനായി സ്കൂൾ കോളേജ് തലത്തിൽ സ്റ്റുഡന്റസ് പാലിയേറ്റീവ് ക്ലബ്ബ്കൾ രൂപീകരിക്കുന്നു

ALPHA Magallyam

The dream of marriage comes true for poor girls from alpha patient families

ആൽഫ മംഗല്യം

ആൽഫ രോഗി കുടുംബങ്ങളിലെ നിർധനരായ പെൺകുട്ടികൾക്ക് വിവാഹമെന്ന സ്വപ്‌നം പൂവണിയിക്കുന്നു

Dress Bank

The dress bank distributes new clothes to patients and family members in need to wear for festive occasions.

Dress Bank

ആഘോഷാവസരങ്ങളിൽ വസ്ത്രങ്ങൾ ധരിക്കുന്നതിനായി പരിചരണത്തിലുള്ള രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഡ്രസ്സ് ബാങ്കിൽ നിന്നും പുതുവസ്ത്രം വിതരണം ചെയ്യുന്നു

Karunyahastham

Sometimes patients may have some other concerns other than medication. We understand their problems and help them

കാരുണ്യ ഹസ്തം

ചിലപ്പോൾ രോഗികൾക്ക് മരുന്നുകളല്ലാതെ മറ്റ് ചില ആശങ്കകൾ ഉണ്ടാകാം. ഞങ്ങൾ അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നു

Snehashrayam

Families who have received the service and families who are currently receiving the service are sharing the love story with each other and providing a platform for those in need to share their support through us.

സ്നേഹാശ്രയം

സേവനം ലഭിച്ചു കഴിഞ്ഞ കുടുംബങ്ങളും ഇപ്പോൾ സേവനം ലഭിക്കുന്ന കുടുംബങ്ങളും പരസ്പരം സ്നേഹ വിശേഷങ്ങൾ പങ്ക് വെക്കുന്നതോടൊപ്പം സഹായസഹകരണം അവശ്യമായവർക്ക് ഞങ്ങളിലൂടെ കൈമാറാൻ വേദി ഒരുക്കുന്നു

Snehaveedu


Realizing the dream of a home for the deserving landless and homeless destitute patients

സ്നേഹ വീട്

അർഹതയുള്ള ഭൂമിയില്ലാത്തതും ഭവനരഹിതരുമായ നിർധന രോഗികൾക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു കൊടുക്കുന്നു


Pulari Club

The Pulari Club provides an opportunity for physio patients who are isolated in their homes within four walls to come together every month to share their joy and artistic talents with other well-known artists.

പുലരി ക്ലബ്

നാലു ചുവരുകൾക്കുള്ളിൽ അവരുടെ വീടുകളിൽ ഒറ്റപ്പെട്ടുപോയ ഫിസിയോ രോഗികളുടെ കലാ സാംസ്കാരിക കഴിവുകൾ മറ്റു പ്രശസ്ത കലാകാരന്മാരോടൊത്ത് അവതരിപ്പിക്കാനും മാസംതോറും ഒത്തു കൂടി സന്തോഷം പങ്ക് വെക്കാനും പുലരി ക്ലബ്ബിലൂടെ അവസരമൊരുക്കുന്നു

Haridasree

The consortium, which includes the families of caregivers, caretakers, volunteers and staff, promotes cultivation by providing seeds and guidelines for making non-toxic organic vegetables. Recognizing and honoring the best farmers and awarding certificates to everyone in the group.

ഹരിതശ്രീ

പരിചരണത്തിലുള്ള രോഗികളുടെ കുടുംബം, ഭാരവാഹികൾ, വളണ്ടിയർമാർ, ജീവനക്കാർ അടങ്ങിയ കൂട്ടായ്‌മയിലൂടെ വിഷരഹിത ജൈവ പച്ചക്കറി ചെയ്യാൻ വിത്തുകളും വേണ്ട നിർദേശങ്ങളും നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു, മികച്ച കർഷകരെ കണ്ടെത്തി അവാർഡ് നൽകി ആദരിക്കുന്നതോടപ്പം ഗ്രൂപ്പിലെ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നു.

Connect With Us:
Lets make the
world better together